ആറ്റിങ്ങലിൽ ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തി ഒളിവിൽ പോയ ക്ഷേത്ര പൂജാരിമാർ അറസ്റ്റിൽ

eiCZ33C3433

ആറ്റിങ്ങൽ : ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തി ഒളിവിൽ പോയ ക്ഷേത്ര പൂജാരിമാർ അറസ്റ്റിൽ. ആറ്റിങ്ങൽ പാട്ടിക്ക വിളാകം ക്ഷേത്രത്തിലെ പൂജാരിമാരായി സേവനമനുഷ്ഠിച്ചു വന്ന ചേർത്തല നാഗം കുളങ്ങര നീലാട്ട് ഹൗസിൽ ആദി സൂര്യ നാരായണ വർമ്മ എന്ന് വിളിക്കുന്ന സുമേഷ്( 34)കിളിമാനൂർ കുന്നുമ്മൽ ഗുരുമന്ദിരത്തിന് സമീപം അരുൺ നിവാസിൽ അരുൺകുമാർ( 25) എന്നിവരെയാണ് മൈസൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന രണ്ട് ജൂലറുകളിൽ നിന്നും പല വ്യക്തികളിൽ നിന്നുമായി ഒരു കോടിയോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. ഒരു ജുവലറിയിൽ നിന്ന് ഗഡുക്കളായി പണം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങളുടെ ആഭരങ്ങളാണ് തട്ടിയെടുത്തതെന്നാണ് റിപ്പോർട്ട്‌.

പണവുമായി മുങ്ങിയ പ്രതികൾ കർണാടക, തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ മൈസൂരിൽ ഉണ്ട് എന്ന് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ.ടി യുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ് ഐ അഭിലാഷ്, എ എസ് ഐ രാജീവൻ, സിപിഒ റിയാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!