കിളിമാനൂർ ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. കിളിമാനൂർ ബി.ആർ.സിയിൽ നടന്ന സെമിനാർ കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. എച്ച്.എം.ഫോറം സെക്രട്ടറി വി.ആർ.രാജേഷ് റാം, ബി.ആർ.ട്രയിനർ സ്മിത എന്നിവർ സംസാരിച്ചു. ഉപജില്ലാ കൺവീനർ എൻ.എസ്.നൗഫൽ സ്വാഗതവും വിഷ്ണു.എം.എച്ച് നന്ദിയും പറഞ്ഞു. ഉപജില്ലയിലെ 14 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. ആദർശ് രത്നാകരൻ, ജയപ്രദ എന്നിവർ മോഡറേറ്റർമാരായിരുന്നു. കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ധ്വനി. എം.ആർ ജില്ലാതല സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനായി തിരഞ്ഞെടുക്കപ്പെട്ടു.
