ആറ്റിങ്ങൽ : ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവണ്മെന്റ് മോഡൽ പ്രീ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് യൂണിഫോംമും പഠനോപകരണങ്ങളും വിതരണം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് കൃഷ്ണദാസിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങ് ഒ.എസ് അംബിക എം.എൽ.എ ഉൽഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി മാധവൻ നായർ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് ബെൻസി, സെക്രട്ടറി ദിലീപ്, ലോയേഴ്‌സ് യൂണിയൻ പ്രസിഡന്റ് കനിരാജ്, സെക്രട്ടറി നിസാം അഭിഭാഷകരായ മോഹൻദാസ്, രാജേഷ്‌കുമാർ, പ്രിയ, ശ്രീജ, ജിനി, എന്നിവർ സംസാരിച്ചു. ലീജ ടീച്ചർ നന്ദി പറഞ്ഞു.
