Search
Close this search box.

ആറ്റിങ്ങലിൽ സൗജന്യ സംരംഭകത്വ ശില്പശാല നാളെ (ഓഗസ്റ്റ് 3)

eiQFFZV55640

ആറ്റിങ്ങൽ : 2023-24 സാമ്പത്തിക വർഷത്തിലും സംരംഭകർക്ക് കൈത്താങ്ങായി സംരംഭക വർഷം 2.0 പുതിയ സംരംഭകർക്കും നിലവിലുള്ള സംരംഭകർക്കും ആവശ്യമായ എല്ലാ സഹായങ്ങളും ആനൂകൂല്യങ്ങളും ( വ്യവസായ ലോണുകൾ, അനുമതികൾ, ഉദ്യം രജിസ്ട്രേഷൻ, കെ സ്വിഫ്റ്റ് , സാങ്കേതിക സഹായങ്ങൾ, പരാതി പരിഹാര സെൽ, മാർക്കറ്റിംഗ്, പേറ്റന്റ്, ട്രേഡ്മാർക്ക്, എക്സ്പോർട്ടിങ്, ക്രെഡിറ്റ്‌ സംബന്ധമായ പരാതി പരിഹാരം) തികച്ചും സൗജന്യമായി ഈ വർഷവും തുടരുന്നതായിരിക്കും. ഇതിന്റെ ആദ്യ പടിയായി 2023 ഓഗസ്റ്റ് 3 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച്  സംരംഭകത്വ ശില്പശാല നടത്തുന്നു.

ഒരു സംരംഭം ആരംഭിക്കുന്നതെങ്ങനെ, അത് എങ്ങനെ നിലനിർത്താം, സംരംഭങ്ങൾ നേടുന്ന വെല്ലുവിളികൾ എങ്ങനെ പരിഹരിക്കാം, എന്തെല്ലാം സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നു ലഭിക്കും,കേരള സർക്കാരിന്റെ പുതിയ വ്യവസായ നയം – ആനൂകൂല്യങ്ങൾ എന്തൊക്കെ,ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ എങ്ങനെ നിങ്ങളുടെ സംരംഭം മാർക്കറ്റിംഗ് ചെയ്യാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നതാണ്. അതുകൂടാതെ സംരഭത്തെ ക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഈ ശില്പശാലയിൽ വച്ച് ദൂരീകരിക്കുന്നു.ഇതിന്റെ തുടർച്ചയായി വരും മാസങ്ങളിൽ ലോൺ, ലൈസൻസ്, സബ്‌സിഡി, വ്യാപാര മേളകളും സംഘടിപ്പിക്കുന്നതാണ്. ഈ ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് തുടർന്നുള്ള വ്യവസായ വകുപ്പിന്റെ പരിപാടികളിൽ മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

സംരംഭക വർഷം 2022-23 ന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ മാത്രം ചെറുതും വലുതുമായ 219 സംരംഭങ്ങൾ ആരംഭിച്ചു. ഇതിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കേന്ദ്ര – കേരള സർക്കാരുകളുടെ വിവിധ പദ്ധതികളുടെ സഹായത്താൽ 39 യൂണിറ്റുകൾ നിലവിൽ വന്നു.

ശില്പശാലയിൽ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്ക്

1) സുജിത് എസ്സ് –7907668378
2) നദീറ ബീഗം –9446103697
3) ആമിന റ്റി –8848239416

https://docs.google.com/forms/d/e/1FAIpQLSdHKXlEdar231r2S8X0Vc9ne2HJbh7ZimWIGSfBKBMnZqpTuA/viewform?usp=pp_url

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!