Search
Close this search box.

’28ഓളം ആളുകൾ മുങ്ങി മരിച്ചിട്ടുണ്ട് ‘- പള്ളിക്കല്‍ പുഴയ്ക്ക് സമീപം അപകട സൂചനാ ബോർഡ്‌ സ്ഥാപിച്ചു.

n52428605816909781072561806ed11e9c97b239b8bd6a0438e7810699e9004972615b25fda32b7217a2698

പള്ളിക്കൽ : പള്ളിക്കല്‍ പുഴയ്ക്ക് സമീപം പഞ്ചായത്ത്‌ അപകട സൂചനാ ബോര്‍ഡ്  സ്ഥാപിച്ചു. കഴിഞ്ഞദിവസം ദമ്പതികൾ ഉള്‍പ്പെടെ മൂന്നുപേർ ഇവിടെ മുങ്ങി മരിച്ചു. തുടർന്നാണ് പഞ്ചായത്ത്‌ ബോർഡ്‌ സ്ഥാപിച്ചത്.

“വളരെ ആഴമേറിയ കയങ്ങളും അടിയൊഴുക്കുമുള്ള പള്ളിക്കൽ പുഴയാറിൽ കുളിക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ഈ ഭാഗത്ത്‌ 28ഓളം ആളുകൾ മുങ്ങി മരിച്ചിട്ടുണ്ട്.നിങ്ങളുടെ ജീവൻ വിലപ്പെട്ടത്. ആയതിനാൽ ദയവായി ജാഗ്രത പാലിക്കുക ” എന്നാണ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയുടെ അപകട മുന്നറിയിപ്പ് ബോർഡ്‌.

പള്ളിക്കല്‍ പഞ്ചായത്തിലൂടെ കടന്ന് ഇത്തിക്കരയാറിലെ പള്ളിക്കല്‍ പുഴ താഴേഭാഗം കടവ് സ്ഥിരം അപകടമേഖലയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നടക്കം നിരവധി പേരാണ് നിത്യേന ഇവിടെയെത്തുന്നത്. കഴിഞ്ഞദിവസം ഫോട്ടോ എടുക്കുന്നതിനിടെയാണ് നവദമ്പതിമാരടക്കം മൂന്നുപേര്‍ കയത്തില്‍ മുങ്ങിമരിച്ചത്. നദിയിലേക്കിറങ്ങിക്കിടക്കുന്ന വഴുക്കലുള്ള പാറയാണ് അപകടത്തിന് ആക്കംകൂട്ടുന്നത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!