ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീയിൽ വിജിലൻസ് പരിശോധന നടത്തി. രാവിലെ മുതൽ ആരംഭിച്ച പരിശോധന വൈകുന്നേരം വരെ നീണ്ടു. പരിശോധനയ്ക്ക് ശേഷമുള്ള ഔദ്യോഗിക റിപ്പോർട്ട് ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. എന്നാൽ ചില ഫയലുകളും രേഖകളും ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനയ്ക്കായി കൊണ്ടുപോയെന്നാണ് വിവരം. അടുത്തിടെ കുടുംബശ്രീയിൽ നടന്ന ഒരു സാമ്പത്തിക ഇടപാട് സംബന്ധിച്ച് വാർത്തകളും പ്രതിഷേധങ്ങളും പരാതികളും ഉയർന്നിരുന്നു. അതിനോട് അനുബന്ധിച്ചാണ് വിജിലൻസ് പരിശോധന നടത്തിയതെന്നാണ് പ്രാഥമിക വിവരം.