ആറ്റിങ്ങൽ: ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ പോസ്റ്റ് കൺസൾട്ടേഷൻ മീറ്റിങ് നടന്നു. അഡ്വ.എസ്.കുമാരി യോഗം ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ അത്യാധുനികമായ രീതിയിൽ മാലിന്യ സംസ്കരണം നടത്തേണ്ട പദ്ധതികളുടെ ദൃശ്യാവിഷ്കാരവും പ്രദർശിപ്പിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ടീമിന്റെ സഹായത്തോടെയാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ മാസം ചേർന്ന പ്രീ കൺസൾട്ടേഷൻ മീറ്റിങ്ങിൽ നിലവിലെ സംവിധാനത്തിന്റെ പോരായ്മകളും കണ്ടെത്തിയിരുന്നു. മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ രമ്യസുധീർ, എസ്.ഷീജ, ഗിരിജ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുധീർരാജ്, പ്രോജക്ട് എഞ്ചിനീയർ ജെവിക്.വി.രായൻ, ജനപ്രതിനിധികൾ ശുചീകരണ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.