Search
Close this search box.

മികച്ച പിടിഎയ്ക്കുള്ള പുരസ്കാരം തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിന്

eiXYUJL42009

തോന്നയ്ക്കൽ : തിരുവനന്തപുരം ജില്ലയിലെ ഈ വർഷത്തെ മികച്ച പിടിഎയ്ക്കുള്ള പുരസ്കാരം തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിന്. ഇതിന്റെ സന്തോഷം പങ്കിടുന്നതിന് വേണ്ടി പിടിഎ, എസ്എംസി , സ്റ്റാഫ്‌ കൗൺസിൽ അംഗങ്ങൾ സ്കൂളിൽ ഒത്തുകൂടി. പിടിഎ പ്രസിഡന്റ് ഇ നസീർ അധ്യക്ഷനായിരുന്ന യോഗത്തിൽ എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടന കർമ്മം നിർവഹിച്ചു. എസ്എംസി വൈസ് ചെയർപേർസൺ രേഖ. പി.ജി, പ്രിൻസിപ്പൽ ജസ്സി ജലാൽ, എച്ച്എം സുജിത്ത്. എ , സ്റ്റാഫ്‌ സെക്രട്ടറിമാരായ ജാസ്മിൻ. എച്ച്എ , ബീന, ഹയർ സെക്കന്ററി അധ്യാപകരായ ദേവദാസ്, രാജു, പിടിഎ അംഗം ഹരികുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക രക്ഷകർതൃ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകാരത്തിന്റെ സ്നേഹ സൂചകമായി പിടിഎ / എസ്എംസി കമ്മറ്റി എല്ലാ അധ്യാപകർക്കും പ്രശംസാപത്രം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!