Search
Close this search box.

ചാവർകോട് തൃക്കുന്നത്തുകാവ് അമ്പലക്കുളത്തിൽ കടമ്പാട്ടുകോണം സ്വദേശി മുങ്ങി മരിച്ചു

eiY67IY53381

കല്ലമ്പലം: ചാവർകോട് തൃക്കുന്നത്തുകാവ് അമ്പലക്കുളത്തിൽ കടമ്പാട്ടുകോണം സ്വദേശി മുങ്ങി മരിച്ചു. കുളിക്കാൻ ഇറങ്ങിയ കടമ്പാട്ടുകോണം സ്വദേശി പ്ലാവില വീട്ടിൽ സജീവ് (42) ആണ് മുങ്ങി മരിച്ചത്. കല്ലമ്പലം അഗ്നിരക്ഷാ സേന മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്നും കണ്ടെടുത്തു .ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

സുഹൃത്ത് ആയ വിപിനൊപ്പം കുളിക്കാൻ എത്തിയതാണ് സജീവ്.ഉച്ച സമയമായതിനാൽ കുളക്കടവിലോ പരിസരത്തോ ആരും ഇല്ലായിരുന്നു
സജീവിനെ കാണാതായതിനെ തുടർന്ന് വിപിൻ ബഹളം വെയ്ക്കുകയും ഓടിക്കൂടിയ പരിസരവാസികൾ
കുളത്തിൽ മുങ്ങി തപ്പിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഫയർ ഫോഴ്സ് എത്തി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തിയത്. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.കൂലിവേലക്കാരനായ സജീവ് അവിവാഹിതനാണ്.

കല്ലമ്പലം ഫയർ സ്റ്റേഷൻ ഓഫീസർ എസ്ബി അഖിലിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ അരവിന്ദൻ. എം, സജി കുമാർ . ടി ആർ,അരവിന്ദ്. ആർ , ശംഭു . എം,ഷൈജു, ഹോം ഗാർഡ് സലിം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!