കിളിമാനൂർ : ഹിന്ദിയിലെ പ്രശസ്ത എഴുത്തുകാരനായ മുൻഷി പ്രേo ചന്ദിന്റെ 143 മത് ജയന്തി കിളിമാനൂർ ഗവ എച്ച്എസ്എസിൽ ആഘോഷിച്ചു. പൊതു വിദ്യാഭ്യാ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. ഹിന്ദി പഠനം കുട്ടികളിൽ രസരകരമാക്കുന്നതിന്
സുരീലി സഭ എന്ന ഹിന്ദി ക്ലബുകൾ ആരംഭിച്ചു. പ്രേംചന്ദ് ജയന്തിയുടേയും സരീലി സഭയുടേയും ഉദ്ഘാടനം പ്രിൻസിപ്പാൾ എ നൗഫൽ നിർവ്വഹിച്ചു. കിളിമാനൂർ ബിആർസി ട്രൈയിനർ കെ എസ് വൈശാഖ് മുഖ്യപ്രഭാഷണം നടത്തി.
ഇന്നത്തെ കാലഘട്ടത്തിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെയും, ആവശ്യകതയെക്കുറിച്ചും, ക്ലാസ് അന്തരീക്ഷത്തിന് പുറത്ത് കുട്ടികൾ ഹിന്ദി ഭാഷ സംസാരിക്കാൻ ശ്രമിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഈ സ്കൂളിലെ പ്രഥമാധ്യാപകൻ എൻ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച് എം ഡോ.എൻ അനിൽകുമാർ സ്വാഗത പറഞ്ഞു. പ്രേംചന്ദ് ജയന്ദിയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകൾക്ക് പുരസ്കാര വിതരണം നടന്നു. അധ്യാപകരായ സരിത ആർ, സിന്ധു. എസ്, ബുഷ്റ, ചന്ദ്ര ലക്ഷ്മി സി ആർ, ഗോപിക ദേവി എസ് ആർ, ശുഭ എസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് സുരീലി ഹിന്ദി കൺവീനർ കെ പി നരേന്ദ്രനാഥ് നന്ദി പറഞ്ഞു.