അവനവഞ്ചേരി: അവനവഞ്ചേരി ഗവ: ഹൈ സ്കൂളിലെ അക്ഷയ് എസ് നായർക്ക് ഇന്ന് മുതൽ വിദ്യാലയത്തിലെ 9ഡി യിൽ അധ്യാപകർ പഠിപ്പിക്കുന്നതും സ്വന്തം കൂട്ടുകാരെയെയും എല്ലാം വീട്ടിൽ ഇരുന്ന് കാണാൻ കഴിയും. ജൂൺ 1 ന് ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരിയുടെ സാനിധ്യത്തിൽ അക്ഷയ് S നായർക്ക് ടാബ് നൽകി ഉത്ഘാടനം നിർവഹിച്ചിരുന്നു. സമഗ്രശിക്ഷ കേരള തിരുവനന്തപുരം ജില്ല യുടെ നേതൃത്വത്തിൽ ബി ആർ സി ആറ്റിങ്ങലിൽ നിന്നുമാണ് ഗവ:ഹൈ സ്കൂൾ അവനവഞ്ചേരിയിലെ എച്ച്ബിഇ കുട്ടിയായ അക്ഷയ്ക്ക് ടാബും വിദ്യാലയത്തിൽ കുട്ടിയുടെ ക്ലാസ്സ് മുറിയിൽ ക്യാമറയും നൽകിയത്. അങ്ങനെ വെർച്വൽ ക്ലാസ്സ് എന്നത് അക്ഷയ്ക്ക് സാധ്യമായിരിക്കുന്നു.