Search
Close this search box.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അഡ്വ. എ എ റഷീദ് ചെയര്‍മാന്‍; എ സൈഫുദ്ദീന്‍ ഹാജിയും പി റോസയും അംഗങ്ങള്‍

Adobe_Express_20230804_2211240_1

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പുനഃസംഘടിപ്പിച്ച് ഉത്തരവിറങ്ങി. അധ്യക്ഷനായി സി പി എം നേതാവ് അഡ്വ. എ എ റഷീദിനെയും അംഗങ്ങളായി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം പി റോസ എന്നിവരെയും നിയോഗിച്ചു. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ അഡ്വ. എ എ റഷീദ് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ടിന്റെ ചെയര്‍മാന്‍, കൈരളി ചാനല്‍ ഡയറക്ടര്‍, കേരള യൂനവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. എസ് എഫ് ഐ നേതാവായിരുന്ന ഇദ്ദേഹം ഇടതുമുന്നണി സ്ഥാനാര്‍ഥിയായി 2016ല്‍ അരുവിക്കര മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. ബിജു നിസയാണ് ഭാര്യ. ഡോ. ആമിന, ഡോ. ആഷിന, ആബിദ എന്നാരാണ് മക്കള്‍.

വള്ളക്കടവ് സ്വദേശിയായ എ സൈഫുദീന്‍ ഹാജികേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി, കോഴിക്കോട് മര്‍കസ് ഗവേണിംഗ് ബോഡി അംഗം, സിറാജ് ദിനപത്രം ഡയറക്ടര്‍, ദീര്‍ഘകാലമായി വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, ഹാജി സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വി എം ജെ യു പി സ്‌കൂള്‍, വള്ളക്കടവ് എല്‍ പി സ്‌കൂള്‍ എന്നിവയുടെ മാനേജര്‍, തിരുവനന്തപുരം എജ്യൂക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി, ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യൂക്കേഷന്‍ (ഐ എ  എം ഇ) നിര്‍വാഹക സമിതിയംഗം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമി എക്‌സിക്യൂട്ടീവ് അംഗം, കൊല്ലം പാരിപ്പള്ളി ജൗഹരിയ്യ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി…

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!