നഗരൂർ കൃഷിഭവന് രാമനെല്ലൂർകോണത്ത് നിർമ്മിക്കുന്ന സ്മാർട്ട് കൃഷിഭവൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒ എസ് അംബിക എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി. 2800 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് കെട്ടിടം ഒരുക്കുന്നത്. കെട്ടിടത്തിനായി പഞ്ചായത്ത് ഭരണസമിതിക്കൊപ്പം ഇടപെടൽ നടത്തിയ മുൻ കൃഷിഓഫീസർ റോഷ്ന യെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി മുഖ്യ പ്രഭാഷകനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വെള്ളല്ലൂർ കെ അനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം രഘു, ജില്ലാ കൃഷിഓഫീസർ എസ് അനിൽകുമാർ, നഗരൂർ കൃഷി ഓഫീസർ വി ജെ സെലിൻ ,മുൻ ക-ൃഷി ഓഫീസർ റോഷ്ന പഞ്ചായത്തംഗങ്ങളായ അനോബ് ആനന്ദ്, ആർ എസ് രേവതി, എസ് ശ്രീലത, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം ഷിബു, ഡി രജിത്, ശ്രീകുമാർ, കെ വാസുദേവ് കുറുപ്പ്, കെ ശശിധരൻ, എസ് സുരേഷ് കുമാർ തുടങ്ങിയവർ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ എസ് വിജയലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി ഷീജ തുടങ്ങിയവർ പങ്കെടുത്തു.