നാവായിക്കുളം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കിഴക്കനേല, ഡീസന്റ് ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ ഭക്ഷണ ശാലകൾ, ബേക്കറി, പൊരിപ്പ് കടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പും, ഫുഡ് &സേഫ്റ്റി വകുപ്പും ചേർന്ന് സംയുക്ത പരിശോധന നടത്തി. കിഴക്കനേലയിൽ വൃത്തിഹീനമായ സാഹചര്യത്തിലും, ലൈസൻസ് ഇല്ലാതെയും,നിർമാണ വിവരങ്ങൾ ഉൾപ്പെടുത്താത്ത വെളിച്ചെണ്ണ ഉപയോഗിച്ചും ഭക്ഷണ സാധനങ്ങളിൽ നിരോധിത കളർ ഉപയോഗിച്ചും പ്രവർത്തിച്ച ഒരു ഹോട്ടലും, ഡീസന്റ് മുക്കിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച പൊരുപ്പ് കടയുടെയും പ്രവർത്തനം നിർത്തി വയ്പ്പിച്ചു.
ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. പ്രവീൺ ആർപി , വർക്കല സർക്കിൾ, ഷീജ എൻ, സ്റ്റാഫ് , ഭക്ഷ്യസുരക്ഷ ഓഫീസ്, വർക്കല സർക്കിൾ എന്നിവരും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ റാഫി, വിജീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.