വെഞ്ഞാറമൂട് വയ്യേറ്റ് തെരുവ് നായയുടെ ആക്രമണത്തില്‍ വയോധികനും വിദ്യാര്‍ഥിനിക്കും പരിക്ക്.

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് വയ്യേറ്റ് തെരുവ് നായയുടെ ആക്രമണത്തില്‍ വയോധികനും വിദ്യാര്‍ഥിനിക്കും പരിക്ക്. വയ്യേറ്റ് വന്‍പണയില്‍ വീട്ടില്‍ ബാലകൃഷ്ണ പിള്ള(78), നഴ്‌സിങ്‌ വിദ്യാര്‍ഥിനി വയ്യേറ്റ് വിട്ടിയോട് കോളനിയില്‍ ദീപിക (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോളേജിലേക്കു പോകാനായി വയ്യേറ്റ് ജങ്‌ഷനിലേക്ക് പോകുന്നതിനിടെയാണ് ദീപികയുടെ കൈയില്‍ നായയുടെ കടിയേൽക്കുന്നത്. വൈകിട്ട് വയ്യേറ്റുള്ള ക്ഷേത്രത്തില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്  വീടിനു സമീപം വച്ച് ബാലകൃഷ്‌ണ പിള്ളക്ക് നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ കാലിനാണ് കടിയേറ്റത്. രണ്ടു പേരെയും നാട്ടുകാര്‍ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയശേഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.                                                                   Photo: image only for representation purpose 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!