ചിറയിൻകീഴ് :മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്ന് രാവിലെ വള്ളം മറിഞ്ഞ് നാലുപേർ കടലിൽ വീണു. വളരെ അത്ഭുതകരമായി നാലുപേരും രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 8:40ഓടെ മുതലപ്പൊഴിയിലാണ് സംഭവം. മണികണ്ഠൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സെന്റ് പീറ്റേഴ്സ് എന്ന വള്ളം മറിയുകയും 4 പേർ കടലിൽ വീഴുകയും ചെയ്തു. മണികണ്ഠൻ, ജോസ്പ്രിൻ, ജസ്റ്റിൻ, ജോർജ് എന്നിവരാണ് അപകടത്തിൽപെട്ടത്. മത്സ്യത്തൊഴിലാളികൾ ഇവരെ രക്ഷിച്ചു കരയിൽ എത്തിക്കുകയായിരിന്നു. അപകടത്തിൽപെട്ട കെട്ടിവലിച്ചാണ് കരയിൽ എത്തിച്ചത്.