Search
Close this search box.

പൊൻമുടി യു.പി.എസിൽ മിനി കുടിവെള്ള പദ്ധതി

FB_IMG_1691396303298

പെരിങ്ങമ്മല പഞ്ചായത്തിലെ പൊൻമുടി യു.പി.എസിനായി ഭൂജലവകപ്പ് മുഖാന്തരം നിർമ്മിച്ച മിനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. പൊൻമുടി സ്കൂളിൽ നിലവിലുണ്ടായിരുന കുഴൽക്കിണർ കേടായതിനെ തുടർന്ന് സ്കൂളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായിരുന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരും കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടി. തുടർന്ന്  ഡി.കെ.മുരളി എം.എൽ.എ ഇടപെട്ടതിന്റെ ഭാഗമായാണ് ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവാക്കി കുഴൽക്കിണർ കുഴിച്ച് പൈപ്പും ടാങ്കും സ്ഥാപിച്ച് കുടിവെള്ള പദ്ധതിക്ക് ഭൂജല വകുപ്പ് പദ്ധതി തയ്യാറാക്കിയത്. പൊൻമുടി സ്കൂളിൽ നടന്ന ചടങ്ങിൽ വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി.കോമളം അദ്ധ്യക്ഷത വഹിച്ചു.പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, പൊൻമുടി വാർഡ് മെമ്പർ രാധാമണി, ഭൂജലവകുപ്പ് അസി.എക്സി.എൻജിനിയർ എസ്.ആർ.രാജേഷ്, ജിയോളജിസ്റ്റ് ഡോ.വിദ്യ, സുരാജ്, പി.റ്റി.എ പ്രസിഡന്റ് ഗോപകുമാർ, ഹെഡ്മിസ്ട്രസ് കമാരി ലത തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!