ചലഞ്ചേഴ്‌സ് പ്രീമിയർ ലീഗ്-2023 സംഘടിപ്പിച്ചു

IMG-20230807-WA0102

ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിച്ച ചലഞ്ചേഴ്‌സ് പ്രീമിയർ ലീഗ് (സി.പി.എൽ) സീസൺ- 3 ക്രിക്കറ്റ്‌ ടൂർണമെന്റ് അതി ഗംഭീരമായി അവസാനിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം ക്ലബ്ബിന്റെ മുഖ്യരക്ഷാധികാരിയും ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാനുമായ അഡ്വ.സി.ജെ.രാജേഷ് കുമാർ നിർവഹിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു,സെക്രട്ടറി അനൂജ്, ട്രഷറർ ശ്രീജിത്ത്‌,ക്ലബ്ബ് ഉപദേശകനും റിട്ടയേഡ് കായികാധ്യാപകനുമായ വി.ഷാജി എന്നിവർ സംസാരിച്ചു.നേച്ചേഴ്സ് 11,സയാൻ ബ്രദേഴ്സ്,ഏരീസ്,റൈഡേഴ്‌സ് തച്ചൂർകുന്ന് എന്നിങ്ങനെ നാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ നേച്ചേഴ്സ് 11 നെ പരാജയപ്പെടുത്തി സയാൻ ബ്രദേഴ്‌സ് വിജയികളായി. വൈകിട്ട് നടന്ന സമാപന യോഗത്തിൽ ആറ്റിങ്ങൽ നഗരസഭ കൗൺസിലറും ക്ലബ്ബ് അംഗവുമായ വി.എസ് നിതിൻ വി.ഷാജി,പ്രശാന്ത് മങ്കാട്ടു, അനൂജ്, ശ്രീജിത്ത്‌,അജാസ്, രാഹിത്,ദിനു, കൃഷ്‌ണനുണ്ണി,കേരളത്തിലെ മികച്ച ടെന്നീസ് ബോൾ ക്രിക്കറ്റ് പ്ലയെർ ബിനേഷ് എം ദാസ്(പൊടി) തുടങ്ങിയവർ പങ്കെടുക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.ബെസ്റ്റ് ബാറ്റ്സ്മാൻ,ബെസ്റ്റ് ബൗളർ,പ്ലേയർ ഓഫ് ദി ടൂർണമെന്റ്,ബെസ്റ് ഫീൽഡർ തുടങ്ങി മറ്റ് നിരവധി വ്യക്തിഗത സമ്മാനങ്ങളും നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!