അനധികൃത നിർമ്മാണം കണ്ടെത്താൻ ഡ്രോൺ സർവ്വെയുമായി ആറ്റിങ്ങൽ നഗരസഭ

IMG-20230807-WA0044

ആറ്റിങ്ങൽ: ജനകീയാസൂത്രണം ഭൗമവിവര മുനിസിപ്പാലിറ്റി എന്ന പദ്ധതിയുടെ ഭാഗമായി നഗരത്തിലെ 31 വാർഡുകളിലെയും സ്ഥാപനങ്ങൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പാർപ്പിടങ്ങൾ എന്നിവ ഡ്രോൺ സർവ്വേയിലൂടെ കണ്ടെത്തും. ഡ്രോണുകൾ പറപ്പിച്ചു കൊണ്ട് സർവ്വെയുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. ഊരാളുങ്കൽ കോ – ഓപറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തുന്ന സർവ്വെയിലൂടെ അനധികൃത നിർമ്മാണങ്ങൾ ആകാശ ക്യാമറ ഒപ്പിയെടുക്കും. ഇത്തരത്തിൽ ലഭിക്കുന്ന ദൃശ്യങ്ങളിലൂടെ നഗരസഭയുടെ രേഖകയിൽ ഉൾപ്പെടാത്ത കെട്ടിടങ്ങളെ കണ്ടെത്തി നികുതിയും ഈടാക്കും. കോൺക്രീറ്റ് കെട്ടിടം ഷീറ്റ് ഇട്ടവ ഓട് പാവിയ കെട്ടിടം വളർത്തു മൃഗങ്ങളുടെ കൂട്, സ്റ്റോർ റൂം എന്നിങ്ങനെ തരം തിരിച്ചായിരിക്കും ദൃശ്യങ്ങൾ ശേഖരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പ്രോപ്പർട്ടി സർവ്വെക്കായി ഓരോ വീടുകളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തും. വീട്ടിലെ അംഗങ്ങളുടെ പേരുവിവരങ്ങൾ, അംഗങ്ങളുടെ ആരോഗ്യം, അംഗവൈകല്യം, വളർത്തു മൃഗങ്ങളുടെ എണ്ണം, വൈദ്യുതി, പാചകവാതകം, വാട്ടർ കണക്ഷൻ, കൃഷി, കുട്ടികളുടെ വിദ്യാഭ്യാസം, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം എന്നിവ ഓൺലൈനായി രേഖപ്പെടുത്തും. നടപ്പു സാമ്പത്തിക വർഷം തന്നെ പദ്ധതി പൂർത്തീകരിക്കുമെന്നും പൊതുജനങ്ങൾ സർവ്വെയോട് പൂർണ്ണമായി സഹകരിക്കണമെന്നും ചെയർപേഴ്സൺ എസ്.കുമാരി അറിയിച്ചു. നഗരസഭാങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എ.നജാം, എസ്.ഷീജ, കൗൺസിലർ ആർഎസ്.അനൂപ്, എസ്.സുഖിൽ, നഗരസഭ സെക്രട്ടറി കെ.എസ്.അരുൺ, അസി.എഞ്ചിനീയർ ജയദാസ്, ടൗൺ സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് എം.മുരളി റവന്യു വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!