കൺസഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുത്; ഹൈക്കോടതി

IMG_20230808_093308

കണ്‍സഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാട്ടരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണം. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ബസ് കൺസഷൻ നിരക്ക് പരിഷ്കരണം സർക്കാരിന്റെ നയപരമായ കാര്യമാണ്. പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരും വിദ്യാർഥി സംഘനകളും ചേർന്ന് പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!