Search
Close this search box.

മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളം അപകടാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

IMG-20230727-WA0046

ചിറയിൻകീഴ് :മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളത്തിൽ വെള്ളം കയറി അപകടാവസ്ഥയിൽ. 30 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുള്ളത്.

ശാന്തിപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടലമ്മ എന്ന വള്ളത്തിന്റെ വാൽവിൽ ചോർച്ചയുണ്ടായതിനെ തുടർന്നാണ് വള്ളത്തിൽ വെള്ളം കയറിയതെന്നാണ് റിപ്പോർട്ട്‌.ആറു മണിക്കാണ് ഈ വള്ളം മുതലപ്പൊഴിയിൽ നിന്ന് മൽസ്യബന്ധനത്തിന് പോയത്. നിലവിൽ കരയിൽ നിന്ന് 19 നോട്ടിക്കൽ മൈൽ അകലെയാണ് വള്ളം ഉള്ളത്. ആഴക്കടലിലായതിനാൽ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ സഹായം തേടുകയും മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി വള്ളം കെട്ടിവലിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!