Search
Close this search box.

നാവായിക്കുളത്ത് പോലീസ് വാഹനം സ്കൂട്ടറിൽ ഇടിച്ച് അപകടം – വയോധികൻ മരണപ്പെട്ടു.

eiBPB1X90882

നാവായിക്കുളം : നാവായിക്കുളത്ത് പോലീസ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരണപ്പെട്ടു. നാവായിക്കുളം കടമ്പാട്ടുകോണം വെട്ടിയറ എസ്.ഡി.ഭവനിൽ പരേതനായ നാണുപിള്ളയുടെ മകൻ ശ്രീധരൻ പിള്ള(73)യാണ് മരിച്ചത്. ഇന്ന് രാവിലെ 10അര മണിയോടെ ദേശീയ പാതയിൽ തട്ടുപാലത്ത് ആയിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീധരൻ പിള്ളയും മരുമകൾ ഉണ്ണിമായ(29)യും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് പോകുകയായിരുന്ന ആലപ്പുഴ പോലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ വാഹനം (ടാറ്റ വിങ്കർ ) വന്നിടിക്കുകയായിരുന്നു. ഉണ്ണിമായയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇടിയേറ്റ് സ്കൂട്ടർ നിന്നും വീണ് ഗുരുതര പരിക്കേറ്റ ശ്രീധരൻ പിള്ളയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൈയ്ക്ക് പരിക്കേറ്റ ഉണ്ണിമായ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് വാഹനത്തിൽ ഡ്രൈവറും രണ്ട് പോലീസുകാരുമാണ് ഉണ്ടായിരുന്നത്. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

സുഷമയാണ് ശ്രീധരൻ പിള്ളയുടെ ഭാര്യ.
ദീപ, ശ്രീജിത്ത് എന്നിവർ മക്കളും ഷാജു, ഉണ്ണിമായ എന്നിവർ മരുമക്കളും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!