സർക്കാർ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നിർദേശങ്ങളുമായി അക്ഷയ ചീഫ് കോർഡിനേറ്റർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ്. അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളുവെന്നും ഈ സേവനനിരക്ക് പൊതുജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപഭോക്താക്കൾക്കും നിർബന്ധമായും നൽകുന്നതിനും അക്ഷയ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകി. നിർദേശങ്ങൾ പാലിച്ചില്ലെങ്കിലോ അമിത നിരക്ക് ഈടാക്കുകയോ, മോശം പെരുമാറ്റം ഉണ്ടാവുകയോ ചെയ്യുന്നപക്ഷം ഇക്കാര്യം സിറ്റിസൺ കോൾസെന്റിനെയോ (155300), ജില്ലാ ഓഫീസിനെയോ (0471 2334070, 2334080) അറിയിക്കാവുന്നതാണ്. adpotvm.akshaya@kerala.gov.in ലേക്ക് മെയിൽ ചെയ്യാവുന്നതുമാണ്. അക്ഷയകേന്ദ്രങ്ങളുടെ സേവനങ്ങളും നിരക്കുകളും സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.