ചിറയിൻകീഴ് :കഴിഞ്ഞ ദിവസം ചിറയിൻകീഴ് വലിയകടക്കു സമീപം പരസ്യമായി നടന്ന സംഭവം രഹസ്യമായി ഒതുക്കി തീർത്തു .ഇപ്പോൾ ഇതിൽ പരാതിക്കാരുമില്ല സംഭവം കണ്ടവരുമില്ല.
എപ്പോഴും ഗതാഗത കുരുക്കുള്ള ചിറയിൻകീഴ് വലിയകടയിൽ രാവിലെ ആയിരുന്നു സംഭവം . പെരുമാതുറക്കു പോകുന്ന ചെയിൻ സർവീസ് ksrtc ബസ് തിരയുന്നതിനിടയിൽ സമീപം ഉണ്ടായിരുന്നു കാറിൽ ഒന്ന് ഉരസി .കാറിന്റെ ഡ്രൈവർ വാഹനത്തിൽ നിന്നും ചാടിയിറങ്ങി ksrtc ഡ്രൈവർക്കു നേരെ അസഭ്യം വിളിക്കുകയും മുഖത്ത് മർദിക്കുകയും ചെയ്തു . മർദനമേറ്റ ഡ്രൈവർ ബസ് സർവീസ് ഇനി തുടരാൻ ആകില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകി .ബസ് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു . ഇത്തരം സംഭവങ്ങളിൽ ബസ് സർവീസ് മുടക്കിയാൽ ആരാണോ അതിനു ഉത്തരവാദി അവർ പതിനായിരം രൂപ പിഴ നൽകണം എന്നാണ് ksrtc പറയുന്നത് . പോലീസ് കാർ ഉടമയെ വിളിച്ചുവരുത്തുകയും ഡ്രൈവറുടെ പരാതിയിന്മേൽ കേസ് എടുക്കുമെന്ന് അറിയിച്ചു .
അവസാനം സംഭവം ഒത്തുതീർപ്പിന്റെ വഴിയിലെത്തി . കാർ ഉടമ പതിനായിരം രൂപ പിഴ ഇനത്തിലും പതിനായിരം രൂപ ഡ്രൈവർക്കും നൽകിയതായി അറിയുന്നു . സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ആറ്റിങ്ങൽ ksrtc ഡിപ്പോയിൽ വിളിച്ചപ്പോൾ കഥ മാറി .Ksrtc ബൈക്കുമായാണ് തട്ടിയതെന്നും അത് ഒത്തുതീർപ്പായെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു .പിഴ അടച്ച കാര്യം പറയുന്നില്ല .എന്നാൽ പിഴ ഒടുക്കിയ രൂപ അന്നത്തെ കളക്ഷനിൽ കൂടെ അടച്ചു എന്നാണ് അറിയാൻ കഴിഞ്ഞത് . ഈ കാര്യത്തിൽ ഒരു സ്ഥിതീകരണവുമില്ല .എങ്കിൽ ഈ രൂപ എങ്ങോട്ട് പോയി?