ഓണക്കാലത്തെ വരവേൽക്കാനായി പാടത്ത് വിത്തെറിഞ്ഞ് മടവൂർ ഗവ.എൽ.പി.എസിലെ വിദ്യാർത്ഥികൾ. ഓണത്തെ മുന്നിൽക്കണ്ടു വിദ്യാലയം ഏറ്റെടുത്ത കാർഷിക പ്രവർത്തനങ്ങൾക്ക് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ വിത്തെറിഞ്ഞ് തുടക്കം കുറിച്ചു. അക്കാഡമിക മാസ്റ്റർ പ്ലാൻ മിഷനുകളിൽപ്പെട്ട ‘ഹരിത വിദ്യാലയം’ എന്ന ആശയത്തെ പ്രയോഗവത്കരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പി.ടി.എ അംഗവും മടവൂർ കാർഷിക കൂട്ടായ്മ അംഗവുമായ ഷിബു വിട്ടുനൽകിയ വിദ്യാലയത്തിന് സമീപമുള്ള പാടമാണ് കാർഷിക പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വാർഡ് മെമ്പർ എം.എസ്.റാഫി,മടവൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റുമാരായ ജി.ശ്രീകുമാർ, മഹേഷ്,സന്തോഷ് കുമാരൻ ഉണ്ണിത്താൻ,പ്രഥമാദ്ധ്യാപകൻ എസ്.അശോകൻ,പി.ടി.എ പ്രസിഡന്റ് മടവൂർ സജിത്, സ്റ്റാഫ് സെക്രട്ടറി എ.എം.റാഫി എന്നിവർ പങ്കെടുത്തു.