ചെമ്പൂര് : എല്ലാ യുദ്ധങ്ങളിലും വേദനിക്കുന്നത് കുട്ടികളാണ്. യുദ്ധങ്ങൾ സർവ്വനാശത്തിലേക്കുള്ള വഴി തെളിക്കുന്നു. സമാധാന സന്ദേശവുമായി സഡാക്കോ പക്ഷികളെ നിർമ്മിച്ചുകൊണ്ട് ചെമ്പൂര് എൽപിഎസിലെ കുട്ടികളും നാഗസാക്കി ദിനാചരണത്തിൽ പങ്കാളികളായി.
യുദ്ധവിരുദ്ധ പ്രസംഗ മത്സരം, യുദ്ധവിരുദ്ധ ഗാനാലാപനം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകളുടെ പ്രദർശനം, സഡാക്കോ പക്ഷികളുടെ നിർമ്മാണം പ്രദർശനം, നാഗസാക്കി ദിന ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ചു.
ശിശു സൗഹൃദ രീതികളെ പറ്റി ലോകത്തെ ചിന്തിപ്പിച്ച ടോട്ടോച്ചാനെന്ന തെത്സുകുറോയാ നഗിയുടെ തൊണ്ണൂറാം ജന്മദിനത്തിന്റെ ഭാഗമായി ടോട്ടോക്ക് കത്തുകളെഴുതിയും, ആശംസ കാർഡുകൾ നിർമ്മിച്ചും കുട്ടികൾ പിറനാളാശംസകൾ നേർന്നു.