കാട്ടാക്കട എക്സൈസ് രണ്ടിടങ്ങളിൽ നിന്നായി രണ്ടുപേരെ കഞ്ചാവുമായി പിടികൂടി

eiXYQ4D3611

കാട്ടാക്കട : കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷും പാർട്ടിയും ചേർന്ന് രണ്ടിടത്ത് കഞ്ചാവ് പിടികൂടി പ്രതികളെ അറസ്റ്റ് ചെയ്തു. വില്പനയ്ക്ക് കൊണ്ട് വരികയായിരുന്ന മൂന്ന് കിലോയിലധികം കഞ്ചാവ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശാസ്താംപാറ ഭാഗത്ത് നിന്ന് എക്സൈസ് സംഘം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും, കുപ്രസിദ്ധ ഗുണ്ടയുമായ വെളളനാട് ചൂഴ സ്വദേശി 25 വയസുള്ള കുഞ്ഞുമോനെ 1.2 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.വിളപ്പിൽശാല ഊറ്റ് കുഴിഭാഗത്ത് നടത്തിയ പരിശോധനയിൽ, സ്കൂട്ടറിൽ 2.02 കിലോഗ്രാം കഞ്ചാവ് കടത്തികൊണ്ടു വന്ന കൊണ്ണിയൂർ സ്വദേശി 21 വയസുള്ള ആദിത്യനെയും പിടികൂടി.

പാർട്ടിയിൽ ഇൻസ്പെക്ടറെ കൂടാതെ പിഒ മാരായ ജയകുമാർ, ശിശുപാലൻ, പ്രശാന്ത്, സിഇഒമാരായ സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്ത് ,വിനോദ് കുമാർ, ഷിൻ്റോ എബ്രഹാം, ഹരിത്, ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!