‘വക്കം ബുക്ക് ഓഫ് റെക്കോര്‍ഡ്സ്’ പുറത്തിറക്കി

FB_IMG_1691649155665

പൊതുവിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് വക്കം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ വക്കം ബുക്ക് ഓഫ് റെക്കോര്‍ഡ് പുറത്തിറക്കി. നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോര്‍ഡ് തുടങ്ങിയവയിലേക്ക് എത്തിച്ചേരാൻ ഒരു വഴികാട്ടിയും മാര്‍ഗ്ഗദര്‍ശിയും ആയിരിക്കും ഇത്. വക്കം സ്കൂളിലെ അദ്ധ്യാപകനും സി.പി.ഒ യുമായ സൗദീഷ് തമ്ബിയുടെ ആശയമായിരുന്നു വക്കം ബുക്ക് ഓഫ് റെക്കോര്‍ഡ്. എച്ച്‌.എസ് വിഭാഗത്തില്‍ നിന്നും ഒമ്ബതാം ക്ലാസുകാരൻ നബിൻഷാ സ്കിപ്പിംഗ് റോപ്പില്‍ ഒരു മിനിറ്റ് കൊണ്ട് 125 തവണ സ്കിപ്പിംഗ് ചെയ്ത് വക്കം ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ആദ്യ ഇടം നേടി.

ബുക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് മഞ്ജു മോൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ കടയ്ക്കാവൂര്‍ എസ്.ഐ സജിത്ത്, എച്ച്‌.എം ബിന്ദു. സി.എസ്, എച്ച്‌.എസ്.എസ്. പ്രിൻസിപ്പല്‍ ഷീല കുമാരി, വി.എച്ച്‌.എസ്.എസ് പ്രിൻസിപ്പല്‍ ബിനിമോള്‍, സി.പി.ഒമാരായ സൗദീഷ് തമ്ബി. എ, പൂജ, വിമല്‍ ദാസ്, എസ്.പി.സി പി.ടി.എ പ്രസിഡന്റ് അശോക് എന്നിവര്‍ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!