പൊന്മുടി ഗവ.യുപി സ്കൂളിന് ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ വന്യമൃഗങ്ങളുടെ ശല്യം കാരണം കുട്ടികള്‍ വരാതിരിക്കുകയും സുരക്ഷാ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബാലാവകാശ കമ്മിഷൻ സന്ദര്‍ശനം നടത്തി.
കമ്മീഷൻ അംഗം എൻ. സുനന്ദയുടെ നിര്‍ദ്ദേശ പ്രകാരം സ്കൂള്‍ ഉള്‍പ്പെടുന്ന വസ്തുവിന്റെ വിസ്തീര്‍ണ്ണം തിട്ടപ്പടുത്തി.സ്കൂള്‍ അധികാരികള്‍ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് വനം വകുപ്പ് സ്ഥലം വിട്ടുനല്‍കാനും സ്കൂളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന് ചുറ്റുമതില്‍ നിര്‍മ്മിക്കാനും കമ്മീഷൻ നിര്‍ദ്ദേശം നല്കി.