സമഗ്ര ശിക്ഷാ കേരളവും പെതുവിദ്യാഭ്യാസ വകുപ്പും, ആരോഗ്യ വകുപ്പും സംയുക്തമായി പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ കേൾവി പരിമിതിയും ശരീരിക പരിമിതിയും ഉള്ള കുട്ടികളാണ് പങ്കെടുത്തത്.
കണിയാപുരം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രി പ്രൈമറി, പ്രൈമറി, സെക്കന്ററി ഹയർസെക്കണ്ടറി വിഭാഗത്തിലെ എച്ച് ഐ, ഒ എച്ച് വിഭാഗങ്ങളിലുള്ള കുട്ടികൾ ഉൾപ്പെടെ 45പേർ ക്യാമ്പിൽ പങ്കെടുത്തു.ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റു ക്യാമ്പിന്റെ ഭാഗമായി നൽകി.സഹായഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികളുടെ വിവരശേഖരണം നടത്തി.
എച്ച് ഐ ക്യാമ്പിന് ആറ്റിങ്ങൽ താലൂക് ആശുപത്രിയിലെ ഡോ.പ്രവീൺ
ഓ എച്ച് ക്യാമ്പിന് പേരൂർക്കട മോഡൽ ആശുപത്രിയിലെ ഡോ. സിന്ധുജ എൻ എസ് എന്നിവർ നേതൃത്വം നൽകി. സൂപ്രണ്ട് ഡോ. പ്രീത സോമൻ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബി പി സി ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, മഞ്ജുഷ, മധുസൂദന കുറുപ്പ്, ദിനേശ് സി എസ്, ജയലത, ബിന്ദു വി എസ്, ഷഹീന, രമാദേവി എന്നിവർ പങ്കെടുത്തു.