പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളം തിരുവനന്തപുരത്തിന്റെയും എസ് സി ഇ ആർ ടി യുടെയും നേതൃത്വത്തിൽ നടന്ന വരയുത്സവം -പ്രീ പ്രൈമറി അധ്യാപക പരിശീലനം ഓഗസ്റ്റ് പതിനൊന്നാം തീയതി കിളിമാനൂർ ബി ആർ സി യിൽ വച്ച് നടന്നു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കൊട്ടറ മോഹൻകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിശീലന പരിപാടിക്ക് ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വിനോദ്. റ്റി സ്വാഗതം ആശംസിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി പി മുരളി ഉദ്ഘാടനം നിർവഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ഡോ സുലഭ പദ്ധതി വിശദീകരണം നടത്തി. കഥോത്സവം പോലെ വരയു ത്സവവും ഉത്സാഹത്തോടെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഏറ്റെടുക്കുമെന്നും കഥോത്സവത്തിന്റെ തുടർച്ചയും വളർച്ചയും ഉറപ്പുവരുത്തി വരയു ത്സവം മികച്ച അനുഭവമാക്കി മാറ്റാൻ സാധിക്കണമെന്നും ഡോ സുലഭ അഭിപ്രായപ്പെട്ടു. കുഞ്ഞു വരകൾ ശിശുവിന്റെ സമഗ്ര വ്യക്തി വികാസത്തിനുള്ള ഉപാധിയാക്കി മാറ്റാമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിഎസ് പ്രദീപ് അഭിപ്രായപ്പെട്ടു. ഉദ്ഘാടനത്തിന്റെ ഭാഗമായി എല്ലാവരും ബിഗ് ക്യാൻവാസിൽ ചിത്രം വരച്ചു. ഷീബ കെ, സ്മിത പി കെ, സുമ. പി,സനിൽ കെ എന്നിവർ ക്ലാസ്സ് നയിച്ചു. സി ആർ സി കോഡിനേറ്റർ സ്മിത പി കെ നന്ദി രേഖപ്പെടുത്തി.