കിളിമാനൂരിലെ പഴയകുന്നുമ്മേൽ പഞ്ചായത്ത് വക ബസ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.രാജേന്ദ്രൻ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് അംഗങ്ങളായ ശ്യാം നാഥ്, എൻ. സലിൽ, എസ്. സിബി, അജ്മൽ. ചെറുനാരകം കോട് ജോണി, ദീപ, ഗിരിജകുമാരി തുടങ്ങിയവർ പങ്കെടുത്തു.
