ആൾ കേരള ഇൻഡിപെൻഡൻസ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം എറണാകുളം തൃപ്പൂണിത്തുറയിൽ പിഡബ്ല്യുഡി ഗസ്റ്റ്ഹൗസ് ഹാളിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡൻറ് ജ്യോതികുമാർ ജി മുദാക്കലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അനിൽ ജോൺ സ്വാഗതവും മുനീർ ചൊക്ലി അനുശോചന പ്രമേയവും സജീവൻ വൈദ്യർ പ്രമേയവും അവതരിപ്പിച്ചു. ഷിബു കോട്ടയം സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ രക്ഷാധികാരികളായി സുനിൽ ഗുരുവായൂർ, ചന്ദ്രൻ തലശ്ശേരി, ശ്രീകുമാർ കൊല്ലം എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റ് – ജ്യോതികുമാർ ജി മുദാക്കൽ
വൈസ് പ്രസിഡൻറ് -ഹക്കീം കൊല്ലം, മുഹമ്മദലി മലപ്പുറം
ജനറൽ സെക്രട്ടറി- അനിൽ ജോൺ എറണാകുളം
ജോ :സെക്രട്ടറി- സജീവൻ വൈദ്യർ, ഷാജി വള്ളക്കടവ്, ഷാജികണ്ണൂർ
ട്രഷറർ- സൈനു പൊന്നാനി
വനിതസെക്രട്ടറി- റെജീന കടക്കൽ,രജിത കൊല്ലം,ബീന കണ്ണൂർ
എക്സിക്യൂട്ടീവ് അംഗങ്ങൾ-അഡ്വ:വിമൽ, മുനീർ കണ്ണൂർ, ഷിബു കോട്ടയം, എബി ഫ്രാൻസിസ്, ദീപു തിരുവനന്തപുരം, മുരളി തൃശ്ശൂർ, താഹിർ കാസർഗോഡ്, രഞ്ജിത്ത് ആലപ്പുഴ, വിഷ്ണു വെഞ്ഞാറമൂട്, ബിജു കാസർഗോഡ്
കൂടാതെ ക്ഷേമനിധി പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റിക്ക് യൂണിയൻ രൂപം കൊടുത്തു.
കൺവീനറായി അമരൻ കൂത്തുപറമ്പ്, രാജൻ എറണാകുളം, നാസർ ചക്കാലയിൽ കൊല്ലം,സാബുദ്ദീൻ തിരുവനന്തപുരം എന്നിവരെയും പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.