കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

eiTAJEQ51965

കല്ലമ്പലം: കല്ലമ്പലത്ത്  യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കല്ലമ്പലം മാവിൻമൂട് ചിറ്റായിക്കോട് കോലയിത്ത് കളിലിൽ വീട്ടിൽ ബാബുവിന്റെ മകൻ രാജു (39) ആണ് മരിച്ചത്.

വെള്ളിയാഴ്ച ദിവസം വൈകുന്നേരം അഞ്ചര മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാവായിക്കുളം കുന്നുംപുറംത്ത് സ്വകാര്യ വ്യക്തിയുടെ വയലിലെ കുളത്തിൽ ആണ് മൃതദേഹം കിടന്നത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം രാജുവിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് നാല് പേരെ ചോദ്യം ചെയ്യുകയും ഒരാളെ കസ്റ്റഡിയിൽ എടുത്തതായും കല്ലമ്പലം പോലീസ് പറഞ്ഞു. മൃതദേഹം കല്ലമ്പലം അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ച്  പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
ഭാര്യ: സാംസി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!