Search
Close this search box.

മുരുക്കുംപുഴയിൽ കേരളവണികവൈശ്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ ആദരിച്ചു

IMG-20230813-WA0118

മംഗലപുരം : കേരളവണികവൈശ്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മുരുക്കുംപുഴ നെല്ലിമൂട് കുടുംബസംഘമത്തിന്റെയും, വാർഷിക പൊതുയോഗത്തിന്റെയും വേദിയിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾളെ അവാർഡ് നൽകി ആദരിച്ചു. ശാഖാ പ്രസിഡന്റ് ജയപാലന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ ചെട്ടിയാർ ഉദ്ഘാടനം നിർവഹിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം മുഖ്യ സാന്നിധ്യം വഹിച്ചു. വേദിയിൽ നീന്തൽ മത്സരത്തിൽ ദേശീയതലം വരെ എത്തിയ വൃന്ദയെ അഭിനന്ദിച്ചു.

ശാഖാ സെക്രട്ടറി കമല കുമാർ, സംസ്ഥാന ജോയിൻ സെക്രട്ടറി മണികണ്ഠൻ, ജില്ലാ പ്രസിഡന്റ് രത്നമ്മാൾ, ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ വർക്കല, ജില്ലാ സെക്രട്ടറി മഞ്ചേഷ്, ജില്ല ട്രഷറർ വിനോദ് രാജ്, ജില്ല മഹിളാ ഫെഡറേഷൻ പ്രസിഡന്റ് ഷീല കുമാരി, ശാഖ വൈസ് പ്രസിഡന്റ് ഷണ്മുഖൻ, ശാഖാ ജോയിൻ സെക്രട്ടറി ബിനു, മുരുക്കുംപുഴ ശാഖ മഹിളാ ഫെഡറേഷൻ പ്രസിഡന്റ് രജിത സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!