Search
Close this search box.

ഒഴിച്ചു വെച്ച മദ്യം തട്ടിക്കളഞ്ഞതിനു സുഹൃത്തിനെ കുളത്തിൽ മുക്കിക്കൊന്നു – സംഭവം കല്ലമ്പലത്ത് – പ്രതി അറസ്റ്റിൽ

eiNC3HX31380

കല്ലമ്പലം : കല്ലമ്പലത്ത്  യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഒരാളെ അറസ്റ്റ് ചെയ്തു. കല്ലമ്പലം മാവിൻമൂട് വലിയകാവ് തലവിള വീട്ടിൽ സുനിൽ(41) ആണ് അറസ്റ്റിലായത്.

മാവിൻമൂട് ചിറ്റായിക്കോട് കോലയിത്ത് കളിയിൽൽ വീട്ടിൽ ബാബുവിന്റെ മകൻ രാജു (40)വിനെ വയലിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സുഹൃത്തുക്കളായ നാലുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട രാജുവിന്റെ സുഹൃത്ത് ആണ് സുനിൽ.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നു വൈകുന്നേരം കൊല്ലപ്പെട്ട രാജുവും പ്രതി സുനിലും ഉൾപ്പെടെ നാലുപേർ കുളത്തിനടുത്ത് ഇരുന്ന് മദ്യപിക്കുകയും സുനിലിന് ഒഴിച്ചു വെച്ച മദ്യം രാജുവിന്റെ കൈ തട്ടി താഴെവീഴുകയും അതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ എല്ലാവരും പിരിഞ്ഞു പോകുകയും രാജു കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ സുനിൽ അവിടെ എത്തി ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും സുനിൽ രാജുവിനെ കുളത്തിൽ ഇറങ്ങി മുക്കി കൊല്ലുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന്വെ ള്ളിയാഴ്ച ദിവസം വൈകുന്നേരം അഞ്ചര മണിയോടെയാണ് രാജുവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!