വിതുര : കോൺഗ്രസ് കല്ലാർ വാർഡ് കമ്മിറ്റി സംഘടിപ്പിച്ച “മികവ് 2023” അനുമോദന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് മുരളി മുല്ലമൂട് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്. വിദ്യാസാഗർ,ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഉവൈസ്ഖാൻ, മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറ, ഡിസിസി അംഗങ്ങളായ എസ്. കുമാരപിള്ള, വി. അനിരുദ്ധൻ നായർ, ബ്ലോക്ക് സെക്രട്ടറിമാരായ, ബി. മുരളീധരൻ നായർ, എസ്.ഉദയകുമാർ, ഒ.ശകുന്തള, മണ്ഡലം സെക്രട്ടറി മധു. റ്റി, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നജീബ്, യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് വിഷ്ണു.ആർ, ഐ.എൻ.റ്റി.യു.സി കൺവീനർ അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു.
എസ്. എസ്. എൽ. സി , പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കല്ലാർ മേഖലയിലെ മുഴുവൻ കുട്ടികളെയും ആദരിച്ചു. കല്ലാർ ഗവ.എൽ. പി സ്‌കൂളിലെയും അംഗൻവാടിയിലെയും മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.