ചിറയിൻകീഴ് : ചിറയിൻകീഴ് പുരവൂർ ജംഗ്ഷനിൽ സ്വകാര്യ ബസ് മതിലിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബസ് ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7:30നാണു സംഭവം. മടത്തറ-ചിറയിൻകീഴ് റൂട്ടിൽ ഓടുന്ന കെ. എം. എസ് ബസ്സാണ് അപകടത്തിൽപെട്ടത്. മടത്തറയിൽ നിന്ന് ആളിനെയും എടുത്ത് ആറ്റിങ്ങലിൽ വന്നിട്ട് ചിറയിൻകീഴിലേക്ക് പോകുമ്പോഴാണ് അപകടം. കെഎംഎസ് ബസ്സിന് തൊട്ട് മുന്നിലൂടെ പോയ കെഎസ്ആർടിസി വേണാട് ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചു നിർത്തിയപ്പോൾ ബസ്സിലേക്ക് ഇടിക്കാതെ പെട്ടെന്ന് ബസ് നിർത്താൻ നോക്കിയതാണ് സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കാരണം ഗതാഗത തടസ്സമുണ്ടായി.