രണ്ടു ദിവസം മുൻപ് കുവൈറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ മാധ്യമമായ കുവൈറ്റ് വാർത്ത ഡോട്ട് കോം പുറം ലോകത്തെ അറിയിച്ച വിതുര സ്വദേശിയുടെ കണ്ണീരൊപ്പാൻ സാമൂഹിക പ്രവർത്തകർ ഇടപെട്ടു. കുവൈത്തിലെ കുസൂറിൽ ബ്ലോക്ക് നമ്പർ 5 റോഡ് നമ്പർ 11 ഹൗസ് നമ്പർ 7 എന്ന വിലാസത്തിൽ കഴിഞ്ഞ വിതുര സ്വദേശി ഷാജി പട്ടിണിയും ദുരിതവും അനുഭവിച്ചു കഴിയുന്ന നൊമ്പരപ്പിക്കുന്ന വീഡിയോ കുവൈറ്റ് വാർത്തയാണ് ആദ്യം ജനങ്ങളിലേക്ക് എത്തിച്ചത്. ഷാജി ഒരു സാമൂഹികപ്രവർത്തകയോട് സഹായം അഭ്യർത്ഥിക്കുന്നതാണ് വീഡിയോ.. ശമ്പളം ലഭിക്കാതെ കടുത്ത പട്ടിണിയിലാണ് കഴിയുന്നതെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അപേക്ഷിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ ശ്രദ്ധയിൽപെട്ട് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമും ആ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഷാജിയുടെ ദുരവസ്ഥ മനസ്സിലാക്കിയ സാമൂഹികപ്രവർത്തകർ അടിയന്തിരമായി ഇടപെട്ടു കൊണ്ട് സംരക്ഷണം നൽകിയെന്നാണ് കുവൈറ്റിൽ നിന്നുള്ള പുതിയ റിപോർട്ടുകൾ പറയുന്നത്.
https://www.facebook.com/718914215176685/posts/826191131115659/