അഞ്ചുതെങ്ങിൽ ബസ്സിന്‌ പുറകിൽ ബസ്സിടിച്ച് അപകടം

eiMV6DU28752

അഞ്ചുറതെങ്ങ് : അഞ്ചുതെങ്ങിൽ ബസ്സിന്‌ പുറകിൽ ബസ്സിടിച്ച് അപകടം. അഞ്ചുതെങ്ങ് മാമ്പള്ളി പള്ളിവക ഗ്രൗണ്ടിനടുത്ത് ബസ് സ്റ്റോപ്പിൽ ഇന്ന് വൈകുന്നേരം ഏഴര മണിയോടെയാണ് അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ ശ്രീനന്ദ ബസ് യാത്രക്കാരെ കയറ്റിക്കൊണ്ട് നിൽക്കവേ പുറകിൽ നിന്ന് വന്ന സംഗീത ബസ് ഇടിക്കുകയായിരുന്നു. ശ്രീനന്ദ ബസ്സിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്‌. അപകടത്തിൽ സംഗീത ബസ്സിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയ്ക്കും ശ്രീനന്ദ ബസ്സിൽ ഉണ്ടായിരുന്ന ഒരു പുരുഷനും പരിക്കേറ്റു. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ അഞ്ചുതെങ്ങ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായി അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!