Search
Close this search box.

അഞ്ചുതെങ്ങിൽ ഇരുചക്ര വാഹനം അപകടത്തിൽപെട്ട് 19കാരൻ മരണപ്പെട്ടു

eiIF8UH29613

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ ഇരുചക്ര വാഹനം അപകടത്തിൽപെട്ട് 19കാരൻ മരണപ്പെട്ടു. അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി ബോസ്കോയുടെ മകൻ ഷിന്റോ ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 5 മണി കഴിഞ്ഞ് താഴമ്പള്ളിയിലാണ് സംഭവം. മുതലപ്പൊഴിയിൽ നിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്ക്‌ ഷിന്റോ ഓടിച്ചു പോയ ബുള്ളറ്റ് മുന്നിലൂടെ പോയ മറ്റൊരു ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ ബൊലേറോ പിക്കപ്പ് വരുന്നത് കണ്ട് ഷിന്റോ ബുള്ളറ്റ് ഇടത്തേക്ക് വെട്ടിക്കുകയും തൊട്ട് മുന്നിലൂടെ പോയ ബൈക്കിൽ തട്ടി വീഴുകയും അപകടം സംഭവിക്കുകയുമായിരിന്നു എന്നാണ് റിപ്പോർട്ട്‌. ഗുരുതരമായി പരിക്കേറ്റ ഷിന്റോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അഞ്ചുതെങ്ങ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!