Search
Close this search box.

നവകേരളം കൾച്ചറൽ ഫോറം “സ്വാതന്ത്ര്യ സ്മൃതി സംഗമം” സംഘടിപ്പിച്ചു

IMG-20230815-WA0094

തിരുവനന്തപുരം: രാജ്യത്തിൻ്റെ സമ്പത്ത് കൊള്ളയടിക്കാൻ ജനങ്ങളിൽ ഭിന്നതയും വിഭാഗീയതയും വളർത്തുക എന്ന ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഹീനതന്ത്രത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ വിജയമാണ് ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യമെന്ന് നവകേരളം കൾചറൽ ഫോറം.

രാജ്യത്ത് വിമാനത്താവളങ്ങളും തുറമുഖങ്ങളും നിർമ്മിച്ച് ബ്രിട്ടീഷുകാർ ഇന്ത്യയുടെ സമ്പത്ത് വിദേശങ്ങളിലേക്ക് കടത്തികൊണ്ടുപോയി. മനുഷ്യരെ അടിമകളാക്കി പണിയെടുപ്പിക്കുകയും അവരെ അസംഘടിതരും അരക്ഷിതരുമാക്കി, ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കുറുക്കൻ്റെ ബുദ്ധിയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ പ്രയോഗിച്ചത്. ഇത് തിരിച്ചറിഞ്ഞ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളുടെ ഫലമായാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്.
ഈ സ്വാതന്ത്ര്യം കാത്തു സംരക്ഷിക്കാൻ വർഗ്ഗ,വർണ്ണ, ജാതി, മത ചിന്തകൾക്കതീതമായി ഒരുമിച്ച് നിലകൊള്ളണമെന്നും ഫോറം അഭിപ്രായപ്പെട്ടു.
നവകേരളം കൾചറൽ ഫോറം സംഘടിപ്പിച്ച “സ്വാതന്ത്ര്യ സ്മൃതി സംഗമം” സംസ്ഥാന പ്രസിഡൻ്റ് എം.ഖുത്തുബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
വർക്കല മോഹൻദാസ്, പി. രവീന്ദ്രക്കുറുപ്പ്, മുബാറക്ക് റാവുത്തർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!