ഹോർട്ടികൾച്ചർ ഉപകരണ വിപണന കേന്ദ്രം തുറന്നു

IMG-20230815-WA0014

പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ വെള്ളനാട് ബ്ലോക്ക് ഹോർട്ടികൾച്ചർ ഫാർമേഴ്‌സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ഹോർട്ടികൾച്ചർ ഉപകരണ വിപണന കേന്ദ്രം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലമുക്ക് ജംഗ്ഷനിലാണ് വിപണനകേന്ദ്രം പ്രവർത്തിക്കുന്നത്. സർക്കാരിന്റെ സഹകരണ പദ്ധതിയിൽ നിന്നും മാനേജര്യൽ ഗ്രാന്റ് ഫണ്ടായി ലഭിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് വിപണനകേന്ദ്രം ഒരുക്കിയത്. എല്ലാത്തരം കാർഷിക മേഖലയ്ക്കും ആവശ്യമായ ഉപകരണങ്ങളും ഉത്പന്നങ്ങളും മൊത്തമായും ചില്ലറയായും ആവശ്യക്കാർക്ക് ഇവിടെ നിന്ന് ലഭിക്കും. നഴ്‌സറി, പച്ചക്കറി വിത്തുകൾ, ചെടിച്ചട്ടികൾ, ഗ്രോ ബാഗുകൾ, നെറ്റ്, ഹോർട്ടികൾച്ചർ ഉപകരണങ്ങൾ എന്നിവ മിതമായ നിരക്കിലാണ് കർഷകർക്ക് നൽകുന്നത്.

ആലമുക്ക് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ, വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി, മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!