മംഗലപുരം: 77 ആമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മംഗലപുരം ഗ്രാമപഞ്ചായത്തിലും, ബഡ്സ്കൂളിലും പ്രസിഡന്റ് സുമ ഇടവിളാകം ദേശീയ പതാക ഉയർത്തി.തുടർന്ന് മേരി മാട്ടി മേരാ ദേശ് ക്യാമ്പയിൻ ഭാഗമായി പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലി. വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയർമാൻ സുനിൽ എ .എസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ വനജകുമാരി, പഞ്ചായത്ത് അംഗങ്ങളായ അജി കുമാർ, കരുണാകരൻ, അരുൺ കുമാർ,സെക്രട്ടറി ശ്യംകുമാരൻ, അസിസ്റ്റന്റ് സെക്രട്ടറി ജെനിഷ് ആർ.വി.രാജ് , സൂപ്രണ്ട് ബൈജു, പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹരിതകർമ്മ സേനാംഗങ്ങൾ,ബഡ് സ്കൂൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു.