മംഗലപുരത്ത് സ്നേഹതീരം ബിആർസി രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു.

IMG-20230815-WA0166

മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബഡ്‌സ് ഡേ വാരാചരണവുമായി ഭാഗമായി സ്നേഹതീരം ബി ആർ സി ‘ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അജി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജാഗ്രത സമിതി കോഡിനേറ്റർ മോനിഷ, കുടുംബശ്രീ ഡി പി എം ജസീൽ, എന്നിവർ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. പി റ്റി എ പ്രസിഡന്റ് രാധാകൃഷ്ണൻ, രക്ഷിതാക്കൾ, കുട്ടികൾ,ബഡ്‌സ് സ്കൂൾ ജീവനക്കാരായ റോയ് ജെ. വി, ബിജു കെ, യമുന വി.ആർ, ആശകുമാരി,ആര്യ വിജയൻ, ആര്യ.എസ് കുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!