Search
Close this search box.

ഭാരതത്തിന്റെ 77 ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ബദ് രിയ്യ മദ് റസ &മസ്ജിദ്.

IMG-20230815-WA0170

കണിയാപുരം :- അണക്കപ്പിള്ള അൽ മദ് റസത്തുൽ ബദ് രിയ്യ&മസ്ജിദിന്റെ കീഴിൽ ഭാരതത്തിന്റെ 77 ആമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടന്നു.കമ്മിറ്റി പ്രതിനിധികളും , പണ്ഡിതന്മാരും , വിദ്യാർത്ഥികളും, നാട്ടുകാരും പങ്കെടുത്തു . സ്വദ്ർ മുഅല്ലിം അനസ് മുസ്‌ലിയാർ വേളിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. ശേഷം മദ്റസ യൂണിയൻ എസ്ബിവി സെക്രട്ടറി നുഅമാൻ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. മദ്റസ പ്രസിഡന്റ്‌ അസീം ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാർത്ഥി ഷാമിൽ ഖിറാഅത്ത് നടത്തി. സെക്രട്ടറി അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതം ആശംസിച്ചു. അനസ് മുസ്‌ലിയാർ ഉദ്ഘാടനവും മുഹമ്മദ്‌ തൻസീൽ വാഫി സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി. പഞ്ചായത്ത് മെമ്പർ അബ്ദുൽ സലാം, ടി സഫീർ ആശംസാ പ്രസംഗം നടത്തി. മദ്റസ മുഅല്ലിമുകളായ മുഹമ്മദ്‌ മന്നാനി, ഷമീർ റഹ്മാനി, സുൽത്താൻ മുസ്‌ലിയാർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി റഫീഖ് എസ് നന്ദി പ്രകാശിപ്പിച്ചു. ശേഷം വിദ്യാർത്ഥികൾക്കായി നടത്തിയ ദേശഭക്തി ഗാനാലാപന മത്സരത്തിൽ സലിഹത്ത്&ടീം ഒന്നാം സ്ഥാനവും, മുഹമ്മദ്‌ &ടീം രണ്ടാം സ്ഥാനവും, അൻസാ &ടീം മൂന്നാം സ്ഥാനവും കരസ്തമാക്കി , സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ ആമിന, സലിഹത്ത്, നദീമ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. വിജയികൾക്ക് സമ്മാനവിതരണവും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!