നാവായിക്കുളം ഡീസന്റ്മുക്ക് കെസിഎം എൽപിഎസിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

IMG-20230815-WA0186

നാവായിക്കുളം : ഡീസന്റ്മുക്ക് കെസിഎം എൽപിഎസിൽ 77 മത് സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായ പരിപാടികളോടെ നടന്നു. പിടിഎ പ്രസിഡന്റ്‌ വിജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ടി.വി ജയശ്രീ ദേശീയ പതാക ഉയർത്തിയതോടെ പരിപാടികൾ ആരംഭിച്ചു. വിളംബര ഘോഷയാത്രയിൽ ബാന്റ് മേളം, സ്കെടിങ് പ്രകടനം, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചവർ ഭാരതാംബ എന്നിവരെ കൊണ്ട് ആകർഷകമായിരുന്നു.

റാലിക്ക് ശേഷം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ്‌ സ്കൂൾ മാനേജർ ഡോ തോട്ടയ്ക്കാട് ശശി, ഹെഡ്മിസ്ട്രസ് എന്നിവർ സംസാരിച്ചു.പിന്നീട് കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!