കാരേറ്റ് ഡി.ബി.എച്ച്.എസിൽ സ്വാതന്ത്ര്യ ദിനാഘോഷം

IMG-20230815-WA0205

കാരേറ്റ് ഡി.ബി.എച്ച്.എസിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ആർ.എസ്.കവിത ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. ഗൈഡ്സ്, ജെ.ആർ.സി യൂണിറ്റ് അംഗങ്ങൾക്കൊപ്പം മറ്റ് വിദ്യാർത്ഥികളും സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുത്തു. ദേശഭക്തി ഗാനാലാപനം, പോസ്റ്റർ രചന എന്നിവയ്ക്ക് ശേഷം വിവിധ കലാപരിപാടികൾ നടന്നു. ഗൈഡ് ക്യാപ്റ്റൻ നിത്യ, ജെ.ആർ.സി കോർഡിനേറ്റർ ശരണ്യ, എന്നിവർ നേതൃത്വം കൊടുത്തു. സ്റ്റാഫ് സെക്രട്ടറി പി.എസ്.സമീർ , അധ്യാപകരായ ഭരത് പ്രസാദ് ചന്ദ്രൻ , സന്ദീപ്, രാജി മോൾ, ദിവ്യാ രാജ്, സജി കിളിമാനൂർ, ജി.പ്രകാശ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!