Search
Close this search box.

രാജ്യ പുരോഗതിക്കായി ഒരുമിച്ച് നിൽക്കാൻ സാംസ്കാരിക നായകർ തൂലിക ചലിപ്പിക്കണം – എം.ഖുത്തുബ്

IMG-20230815-WA0202

തിരുവനന്തപുരം : രാജ്യപുരോഗതിക്കായി ഒരുമിച്ച് നിൽക്കാൻ സാംസ്കാരിക നായകന്മാർ തൂലിക ചലിപ്പിക്കണമെന്ന്‌ നവകേരളം കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് എം ഖുത്തുബ് അഭിപ്രായപ്പെട്ടു. “കലാസാഹിത്യ പ്രവർത്തക ക്ഷേമ സമിതി”യുടെ സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷം വർക്കലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷപാതിത്വങ്ങളും സങ്കുചിതത്വങ്ങളും വെടിഞ്ഞ് നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തുനിന്ന് പോരാടാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാൻ സാംസ്കാരിക നായകന്മാർക്ക്‌ കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിർന്ന കലാകരന്മാരേയും സാഹിത്യകാരന്മാരേയും ആദരിക്കുന്ന കലാ സാഹിത്യ ക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഇ.കെ പ്രഭാകരൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റി സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ, സമിതി സംസ്ഥാന ട്രഷറർ ശ്രീകണ്ഠൻ നേതാജി, സംസ്ഥാന വനിതാ ഓർഗനൈസർ ലേഖ നാവായിക്കുളം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആലംകോട് ദർശൻ തുടങ്ങിയവർ സംസാരിച്ചു.
പ്രശസ്ത നോവലിസ്റ്റ് ആർ.എസ് രാജ്, കവിയും പ്രഭാഷകനുമായ ഓരനെല്ലൂർ ബാബു, നാടകാഭിനയാചാര്യൻ ചിറയിൻകീഴ് ജോയി, പ്രമുഖ നാടൻ പാക്കനാർപാട്ട് കലാകാരൻ ചെല്ലപ്പൻ സ്വാമി, ഡാൻസ് കലാകാരി ആർ.എസ് സ്വർണ്ണലത എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മലയാളി മജീഷ്യൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം വർക്കല മോഹൻദാസ് അവതരിപ്പിച്ച പ്രത്യേക സ്വാതന്ത്ര്യ ദിന മാജിക് ഷോയും, ഗായിക കരവാരം സുലേഖ നയിച്ച ദേശഭക്തി ഗാനാലാപനവും സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പ്രസന്നൻ വടശ്ശേരിക്കോണം സ്വാഗതവും തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ടി വിശ്വ തിലകൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!