Search
Close this search box.

മണമ്പൂരിൽ അംഗൻവാടികളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

IMG-20230815-WA0137

മണമ്പൂർ :മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് 5 മണക്കാട് അംഗൻവാടിയിൽ 77ആമത് സ്വാതന്ത്ര്യദിനാഘോഷം വാർഡ് മെമ്പർ മുഹമ്മദ്‌ റാഷിദിന്റെ നേതൃത്വത്തിൽ നടത്തി. കുട്ടികളും രക്ഷകർത്താക്കളും, എ.എൽ.എം.എസ്.സി അംഗങ്ങൾ , ആശാവർക്കർ, അങ്കണവാടി പ്രവർത്തകർ , സിഡിഎസ് മെമ്പർ, നാട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 8.30ന് വാർഡ് മെമ്പർ ദേശിയപതാക ഉയർത്തി. എല്ലാപേരും ചേർന്ന് ദേശിയഗാനം ആലപിച്ചു . അതിനുശേഷം വാർഡ് മെമ്പർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യദിന റാലിയും നടത്തി. എല്ലാപേർക്കും മധുരവും പായസസദ്യയും നൽകി .

പുത്തൻകോട് സെന്റർ 40 അംഗൻവാടിയിൽ സ്വതന്ത്രദിനം ആചരിച്ചു. എ.എൽ.എം.എസ്.സി കമ്മിറ്റി അംഗങ്ങളായ സംസൻ, നിസാർ, സുജ, എന്നിവരുടെ നേതൃത്വത്തിൽ വാർഡ്‌മെമ്പർ മുഹമ്മദ്‌ റാഷിദ്‌ പതാക ഉയർത്തി. തുടർന്ന് എ.എൽ.എം.എസ്.സി അംഗം സാംസൺ, ജിത്ത്, നിസാർ, ദിവാകര പിള്ള, തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി കുട്ടികൾ, നാട്ടുകാർ, കുടുംബശ്രീ അംഗങ്ങൾ, ആശ വർക്കർ ബിന്ദു, എഡിഎസ് അംഗങ്ങൾ അരുണ, റെജില, ലീന തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്കു മിട്ടായിയും പായസവും വിതരണം ചെയ്തു. അംഗൻവാടി ടീച്ചർ ആതിര നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!